മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടി. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പരിശോധനകള്‍ ഉടന്‍ നടക്കും.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന് മുന്നില്‍ മര്‍ദ്ദനത്തിരയായ കുട്ടിയെ ഹാജരാക്കി ആരോഗ്യ പരിശോധനയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാകും കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തുക. ശേഷം ചികില്‍സയിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *