ജില്ലയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും കോളിവുഡിൽ . ലാൽ പ്രധാനമന്ത്രിയായി വേഷമിടുന്ന സൂര്യയുടെ കാപ്പാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

തമിഴ് പുതുവത്സര ദിനത്തിലാണ് അണിയറപ്രവർത്തകര്‍ ടീസർ പുറത്തുവിട്ടത്. ടീസര്‍ ഏപ്രില്‍ 14 ന് എത്തുമെന്ന് മുൻപ് പോസ്റ്ററുകൾ ഇറക്കിയിരുന്നു.ചിത്രത്തിൽ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്.

ഒരു മിനിറ്റ് 30 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയിൽ പല ഗെറ്റപ്പുകളിൽ സൂര്യ എത്തുന്നു.കെവി ആനന്ദ് ആണ് സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആര്യ,സയേഷ,ബോമാൻ ഇറാനി,സമുദ്രക്കനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *