കോഴിക്കോട്:  തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വിഭാഗം. പൊതുവാഹനങ്ങളില്‍ അടക്കം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ കോഴിക്കോട് ബാലുശേരി, കൊയിലാണ്ടി – താമരശേരി റൂട്ടിലെ ബസുകളില്‍ നിന്ന് വിദേശമദ്യം എക്സൈസ് വിഭാഗം പിടികൂടിയിരുന്നു . അനധികൃതമായി കൈവശം വെക്കുന്ന പണം, ആയുധങ്ങള്‍, മദ്യം എന്നിവ പിടികൂടാനായി ജില്ലയില്‍ 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ഗ്രൂപ്പുകളാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് പുറമെയാണ് എക്സൈസ് വിഭാഗത്തിന്‍റെ പരിശോധന.തെരഞ്ഞെടുപ്പ് അടുത്തതോടെ മാഹിയില്‍ നിന്ന് മദ്യം ശേഖരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ബസുകളില്‍ കൂടി പരിശോധന കര്‍ശനമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *