ഒരിക്കല്‍ കൂടി കേരളക്കരയുടെ സഹായം തേടി ഒരു കെെകുഞ്ഞ് കൂടി. പെരിന്തല്‍മണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ആംബുലന്‍സ് യാത്ര തിരിച്ചു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്. KL 02BD 8296 ടാറ്റാ വിങ്ങര്‍ ആംബുലൻസാണ് കുഞ്ഞിനേയും കൊണ്ട് യാത്ര തിരിച്ചിരിക്കുന്നത്.മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് – ഇർഫാന ദമ്പതികളുടെ കുഞ്ഞുമായാണ് ആംബുലന്‍സ് പുറപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തില്‍ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *