നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ ആരോപിച്ചു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ആരോപണമുന്നയിച്ചത്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പരാമര്‍ശം കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമാണെന്നും നിര്‍മല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *