മലപ്പുറം: അഞ്ച് ജില്ലകളിലെ നൂറുകണക്കിന് സന്നദ്ധസേവകരും പൊതുജനങ്ങളും കൈകോര്‍ത്തപ്പോള്‍ മറ്റൊരു ആംബുലന്‍സ് ദൗത്യം കൂടി അതിവേഗം പൂര്‍ത്തിയാക്കി കേരളം. ഹൃദയസംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ച് മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനമായ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചേര്‍ത്തു.

വൈകിട്ട് 5.40ന് യാത്ര തിരിച്ച ആംബുലന്‍സ് പത്തേമുക്കാലോടെയാണ് തിരുവനന്തപുരത്തെത്തിയത്. മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ് – ഇര്‍ഫാന ദമ്ബതികളുടെ കുഞ്ഞിനെയാണ് ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാനായി പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസും കൈകോര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *