വടക്കാഞ്ചേരി: മോദി ഭരണം ഇന്ത്യയേയും പിണറായി ഭരണം കേരളത്തേയും ഇരുണ്ട യുഗത്തിലേക്ക് നയിച്ചുവെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ പറഞ്ഞു. വടക്കാഞ്ചേരിയിൽ നടന്ന യു ഡി എഫ്. റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിയ്ക്കുകയായിരുന്നു കെഎസ്.ഹംസ. യോഗത്തിൽ അഡ്വ.സി.വിജയൻ അധ്യക്ഷത വഹിച്ചു..അനിൽ അക്കര എം.എൽ.എ., സി.എ.ശങ്കരൻകുട്ടി, എ.എസ്.ഹംസ, ഉമ്മർ ചെറുവായിൽ, ജോണി ചിറ്റിലപ്പിള്ളി, അഡ്വ.ടി.എസ്.മായാദാസ് ,ജയൻ ചേപ്പലക്കോട്, ടി.വി.സണ്ണി, ജയൻ മംഗലം, എൻ.ആർ.രാധാകൃഷ്ണൻ ,ഹംസ നാരോത്ത്, സിന്ധു സുബ്രഹ്മണ്യൻ, ബുഷ്‌റ റഷീദ്, മനോജ് കടമ്പാട്ട്,, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, കെ.ആർ.രാജു, സെലക്ട് മുഹമ്മദ്, എ.എം.രമേശൻ, പ്രഭാകരൻ കുന്നത്തുള്ളി, പി.ജി.ജഗദീപ്, അഡ്വ. സണ്ണി തോമസ്, പി.എസ്.രാധാകൃഷ്ണൻ, ടി.എ.സജിത് തുടങ്ങിയവർ പ്രസംഗിച്ചു.
2019-04-18
