ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ജി.സുധാകരൻ

ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് മന്ത്രി ജി.സുധാകരൻ. രാഹുലിന്റെ ബലിതർപ്പണത്തെയും സുധാകരൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ബലിതർപ്പണം നടത്തി വോട്ട് നേടാൻ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കണമെന്നും സുധാകരന്‍ പരിഹസിച്ചു. രാഹുലിന്റെ ഉപദേശകൻ എ.കെ ആന്റണിയാണെന്നും, ആ ഉപദേശമാണ് കോൺഗ്രസിന്റെ ദുരവസ്ഥക്ക് കാരണമെന്നും സുധാകരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *