ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശ്രീനഗറിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല,ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.സോനവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. സോനവാറില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് ബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും വോട്ട് ചെയ്തു.
2019-04-19


