കോണ്‍ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു. പൊതുപരിപാടിയില്‍ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. രാജി വെച്ച പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമാറിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഇവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *