ശ്രീലങ്കയില്‍ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അതേസമയം കൊളംബോ വിമാനത്താവള പരിസരത്ത് സ്ഥാപിച്ചിരുന്ന ഒന്‍പതാമത്തെ ബോംബ് പൊലീസ് നിര്‍വീര്യമാക്കി. പ്രാദേശികമായി നിര്‍മിക്കപ്പെട്ട പൈപ്പ് ബോംബാണ് പൊലീസ് കണ്ടെടുത്തത്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഒരേ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. നടന്ന 8 സ്ഫോടനങ്ങളില്‍ രണ്ടെണ്ണം ചാവേര്‍ ആക്രമണങ്ങളായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *