യാത്രക്കാരെ മര്‍ദ്ദിച്ച സുരേഷ്‌ കല്ലട ബസ്സ്‌ പിടിച്ചെടുക്കാന്‍ പൊലീസ്‌ തീരുമാനിച്ചു. ബസ്‌ ഹാജരാക്കാന്‍ ഉടമയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. ബംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസ്സില്‍ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്.

 

Leave a Reply

Your email address will not be published. Required fields are marked *