കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പിസി ജോര്‍ജ്

 

കോട്ടയം: കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എന്‍ഡിഎ അക്കൗണ്ട് തുറക്കും എന്നതില്‍ പിണറായിയ്‍ക്കോ ആന്റണിയ്ക്കോ സംശയം ഇല്ല. തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ചുരുങ്ങിയത് 75000 വോട്ടിനു ജയിക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കുമെന്നും, സുരേന്ദ്രന്‍റെ വാഹനം കാഞ്ഞിരപ്പള്ളിയില്‍ തടഞ്ഞത് ശരിയല്ലെന്നും പി സി ജോര്‍ജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *