വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.മൂന്നു മണിക്കൂര്‍ പിന്നിടുമ്പോൾ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ് രേഖപ്പെടുത്തി.അതേസമയം പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായതോടെ വോട്ടിങ് നിര്‍ത്തിവെച്ചു.
ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *