നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി. കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമാണ് മുറിച്ചുമാറ്റിയത് .ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായാണ് ആക്ഷേപം. അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാര്‍ഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും രക്ഷിതാക്കള്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ്. പരിശോധനക്കുശേഷം രാവിലെ 7.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *