വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ ഏല്‍പ്പിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചതെന്നു സുധീരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍ അറിയിച്ചത്.നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും സുധീരന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *