മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഞായറാഴ്ച മുതൽ സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആൻറ് ഓണേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തെ തുടർന്ന് അന്തർ സംസ്ഥാന പാതകളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ശക്തമാക്കി. കോഴിക്കോട് പാളയത്ത് മൂന്നു സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.
