ലോക്സഭ തെരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ വിജയ സാധ്യതയെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഏഴ് മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണ്. അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി – കോൺഗ്രസ് വോട്ട് കച്ചവടമുണ്ടായെങ്കിലും അതിനെ മറികടക്കാനായെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ എന്നീ 7 മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതം. കടുത്ത പോരാട്ടം നടന്ന പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര മണ്ഡലങ്ങളിൽ കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കും. മലപ്പുറവും വയനാടും ഒഴികെയുളള 18 മണ്ഡലങ്ങളിലും വിജയിക്കാനാവശ്യമായ അനുകൂല ഘടകങ്ങളുണ്ടായി. മണ്ഡലം കമ്മറ്റികൾ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം സെക്രട്ടറിയേറ്റിൻറെ പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *