വയനാട്ടില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് കാരണമായത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളെന്ന് പൊലീസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചിരുന്നോയെന്ന് പരിശോധിക്കുമെന്ന് വയനാട് അഡീ എസ്പി കെകെ മൊയ്ദീന്‍കുട്ടി പറഞ്ഞു.
മൂലങ്കാവ് സ്വദേശി ബെന്നി, അംല എന്നിവരാണ് മരിച്ചത്. സ്ഫോടക വസ്തു ശരീരത്തില്‍ കെട്ടിവെച്ച് ബെന്നി അംലയുടെ വീട്ടിലെത്തുകയായിരുന്നു.വീട്ടുടമയായ നാസർ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിൽ പോയ സമയത്തായിരുന്നു സ്ഫോടനം.സ്ഫോടനത്തിൽ നാസറിന്റെ ഭാര്യ അംലയും മൂലങ്കാവ് സ്വദേശിയായ എർലോട്ട് കുന്ന് പെരിങ്ങാട്ടേൽ ബെന്നിയുമാണ് മരിച്ചത്. ഫർണിച്ചർ ഷോപ്പ് ഉടമയാണ് മരിച്ച ബെന്നി.


