മോഹന്‍ലാല്‍ എന്ന മഹാപ്രതിഭ മികച്ച ഒരു ചിത്രകാരന്‍ കൂടിയാണെന്ന് തെളിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ അജു വര്‍ഗീസിന്റെ പോസ്റ്റ്. മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് അജുവര്‍ഗീസ് അദ്ദേഹത്തിനുള്ളിലെ ചിത്രകാരനെ പരസ്യമാക്കിയത്.അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്നീ ഹാഷ് ടാഗുകളോടെ താരത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് അജു ചിത്രങ്ങള്‍ പങ്കുവെച്ചത്.
ലെറ്റര്‍ പാഡില്‍ പേന കൊണ്ടു വരച്ച ചിത്രങ്ങളില്‍ ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിട്ടുമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനേയും കാണാന്‍ കഴിയും.

അഭിനയത്തിനപ്പുറം മികച്ച ഒരു ചിത്രക്കാരന്‍ കൂടിയാണ് മോഹന്‍ലാല്‍ എന്ന് തിരിച്ചറിഞ്ഞ ആരാധക ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം വരയ്ക്കുമെന്നത് പലര്‍ക്കും പുതിയ അറിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *