പനങ്ങാട്: കല്യാണത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെത്തുടര്‍ന്ന് കല്യാണ വീട്ടുകാര്‍ വെട്ടിലായി. പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം. പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്താതെ വന്നപ്പോള്‍ കാര്യം തിരക്കിയപ്പോൾ ഫുഡ് എത്തിയിട്ടില്ല .റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാറ്ററിങ് സെന്ററിലെത്തി.പാചകകാരനെയും കാണാനില്ല.സദ്യയൊരുക്കാതെ കാറ്ററിങ് കാരന്‍ മുങ്ങി.പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജു വായിരുന്നു പെണ്‍ വീട്ടുകാരില്‍ നിന്നും അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യ ഏറ്റെടുത്തത്.വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി.തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.സമീപത്തെ ഹോട്ടലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചു. . റസി.അസോസിയേഷന്റെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതിയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *