യിച്ചാങ് :മോശം പ്രകടനത്തെ തുടര്‍ന്ന് കമ്പനി ജീവനക്കാരെ നിരത്തി നിര്‍ത്തി വനിതാ മാനേജര്‍ കരണത്തടിച്ചു. ചൈനയിലെ ഹുബി പ്രവിശ്യയിലുള്ള യിച്ചാങിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ജീവനക്കാര്‍ തന്നെയാണ് മാനേജരോട് തങ്ങളുടെ മുഖത്തടിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏപ്രില്‍ മാസം അവസാനം നടന്ന ഈ സംഭവത്തിന്റെ വീഡിയോ വ്യാപകമായാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുന്നത്. കമ്പനിയുടെ ആറ് ഏജന്റമാരെയാണ് മാനേജര്‍ മുഖത്തടിച്ച് ശിക്ഷിക്കുന്നത്. ജീവനക്കാരോട് മാനേജര്‍ നടത്തിയ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് വനിതാ മാനേജറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *