കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നതിന് മുന്നോടിയായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റാണ് ആദ്യം ഇതു വഴി കടത്തിവിട്ടത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ട്രെയിന്‍ കടത്തി വിടാന്‍ തീരുമാനമായത്.

കോട്ടയം നാഗമ്പടം പഴയ പാലം പൊളിക്കുന്നതിനുള്ള ശ്രമം താല്‍കാലികമായി ഉപേക്ഷിച്ചതോടെയാണ് ട്രെയിന്‍ കടത്തി വിടാന്‍ തീരുമാനിച്ചത്. നിയന്ത്രിത സ്‌ഫോടന സംവിധാനം ഉപയോഗിച്ച് പാലം പൊളിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നാഗമ്പടം പാലം പൊളിക്കുന്നതിനുള്ള നീക്കം ഇപ്പോള്‍ ഉപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *