തിരൂര്‍: പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ സഹോദരങ്ങളായ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍ (43), പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി (40) എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പോപുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍.വാക്കാട് സ്വദേശി അന്‍വര്‍, പറവണ്ണ ആലിന്‍ചുവട് സ്വദേശി സഹീര്‍ എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തി മുങ്ങിയ പ്രതികളെ ശനിയാഴ്ച രാത്രിയോടെ തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷും സംഘവുമാണ് പിടികൂടിയത്.

എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളിലായി 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍(43)നെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ചത്പന്ത്രണ്ടോളം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ഇദ്ദേഹം സംഘടനയുടെ പറവണ്ണ മേഖലാ പ്രസിഡണ്ടായിരുന്നു.സംഘടന വിട്ട കുഞ്ഞിമോനെ നിരന്തരമായി ഇവർ വേട്ടയാടിക്കൊണ്ടിരിന്നിരുന്നു.പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു

അതേസമയം, പറവണ്ണ സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും കുഞ്ഞിമോനെ നേരത്തെ എസ്ഡിപിഐയില്‍ നിന്ന് പുറത്താക്കിയതാണെന്നും എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി വാർത്ത കുറിപ്പിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *