തിരുവനന്തപുരം: പനവിളയിലെ മുസ്ലിം അസോസിയേഷന്‍ ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടി വീണ് മരിച്ച നിലയില്‍. നേമം സ്വദേശി രഹന എന്ന പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെണ്‍കുട്ടി ഇന്ന് ക്ലാസിന് പോയിരുന്നില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. കുട്ടി പുറത്ത് വീണ് കിടക്കുന്ന വിവരം വഴിയാത്രക്കാരാണ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചത്.ഒന്‍പത് മാസമായി പെണ്‍കുട്ടി പനവിളയിലെ മുസ്ലിം അസോസിയേഷന്‍ ഹോസ്റ്റലിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *