കോഴിക്കോട്: ഒരാഴ്ചയ്ക്കിടെ കോഴിക്കോട് വീണ്ടും മണ്ണിടിഞ്ഞുവീണ് അപകടം. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആനിബസന്റ് ഹാള്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഷോപ്പിങ് മാളിനുവേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സുനില്‍ നിവാസില്‍ മോഹനന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞത്.മഴയായതിനാല്‍ മണ്ണെടുക്കരുതെന്നും അപകടമുണ്ടാവുമെന്നും പലതവണ കരാറുകാരനോട് പറഞ്ഞിരുന്നതായി മോഹനന്‍ പറഞ്ഞു. പരാതി കൊടുക്കാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദുരന്തനിവാരണ സേനാ ഡെപ്യൂട്ടി കളക്ടര്‍ പി.പി.കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ അനിതകുമാരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
2018-05-07
