റാംപ് വാക്കിനിടെ ഷൂലേസ് തടഞ്ഞുവീണ് ബ്രസീലിയന്‍ മോഡല്‍ മരിച്ചു. ബ്രസീലിലെ സാവോ പോളോ ഫാഷന്‍ വീക്കിലാണ് സംഭവം. ഫാഷന്‍ ബ്രാന്‍ഡായ ഓക്‌സയ്ക്കു വേണ്ടി കാറ്റ്‌വാക്കിലെത്തിയതായിരുന്നു 26 വയസ്സുകാരനായ ടേല്‍സ് സോര്‍സ്.അദ്ദേഹം ധരിച്ചിരുന്ന ഷൂസിന്റെ ഡിസൈന്‍ പ്രത്യേക തരത്തിലുള്ളതായിരുന്നു. നീളമേറിയ ലേസുകളാണ് ഇവയ്ക്കുണ്ടായിരുന്നത്. നടക്കുന്നതിനിടെ ഈ ലേസുകളില്‍ തട്ടിത്തടഞ്ഞ് ടേല്‍സ് മുഖമടച്ച്വീഴുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.മരണത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ഒന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *