12–ാം വയസില്‍ സെക്സ് ട്രാഫിക്കിങ്ങില്‍പ്പെട്ടു; 14ല്‍ ഗര്‍ഭിണി; 30 വര്‍ഷത്തിന് ശേഷം മകനെ കണ്ട് അമ്മ

സാഹചര്യങ്ങള്‍ കൊണ്ട് പിരിഞ്ഞ ഒരമ്മയുടെയും മകന്‍റെയും ഹൃദയസ്പര്‍ശിയായ ഒത്തുചേരലിന്‍റെ കഥ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.  യുഎസിലെ ആരിസോണയിലായിരുന്നു ജെസ് ലെവിന്‍സണ്‍ ജനിച്ചത്. ഒരു ക്ലബ് നര്‍ത്തകിയായിരുന്നു ജെസ്സിന്‍റെ അമ്മ. ഇവര്‍ ലഹരിക്കടിമയായിരുന്നു. ദുരിതമായിരുന്നു ലെസ്സിന്‍റെ ജീവിതം. മകള്‍ക്ക് ഒരു സുരക്ഷയും സൗകര്യങ്ങളുമൊരുക്കിക്കൊടുക്കാന്‍ ലെസ്സിന്‍റെ അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ലെസ്സ് ഒമ്പതാം വയസില്‍ അജ്ഞാതന്‍റെ പീഡനത്തിനിരയായി. തുടര്‍ന്ന് ലഹരിസംഘത്തില്‍ അകപ്പെട്ടു..പലവട്ടം പീഡിപ്പിക്കപ്പെട്ടു.

12–ാം വയസില്‍ ലെസിനെ സ്വന്തം അമ്മ ലഹരിമരുന്നിനായി അവരുടെ സുഹൃത്തിന്‍റെ പിതാവിന് വിറ്റു. അയാള്‍ ലെസിനെ ഒരു ലൈംഗികതൊഴിലാളിയാക്കി മാറ്റി. അങ്ങനെ 2വര്‍ഷങ്ങള്‍ക്ക് ശേഷം ലെസ് ഗര്‍ഭിണിയായി. ഉടന്‍ തന്നെ ഗര്‍ഭം അലസപ്പിക്കാനുള്ള ലക്ഷ്യവുമായി അവരെ വില്‍പനച്ചരക്കാക്കിയയാള്‍  ലെസിനെ സമീപിച്ചു.

എന്നാല്‍ ഗര്‍ഭിണിയായതോടെ ലെസിന്‍റെ മനസില്‍ പുതിയ ഒരു ചിന്ത ഉദിച്ചു. ഇനി പീഡനങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടതില്ല. തനിക്ക് ലഭിക്കാതെ പോയ ജീവിതം തന്‍റെ പിറക്കാന്‍ പോകുന്ന കുഞ്ഞിനെങ്കിലും ലഭിക്കണം. അവര്‍ തന്‍റെ തടവുകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. ആറുമാസത്തോളം തെരുവിലായിരുന്നു ലെസിന്‍റെ ജീവിതം. ഭക്ഷണത്തിനായി അവര്‍ ഭിക്ഷ യാചിച്ചു. ചെറിയ ജോലികള്‍ ചെയ്തു. തുടര്‍ന്ന് തെരുവിലലഞ്ഞു നടന്ന ലെസിനെ ഒരു സന്നദ്ധസംഘടന ഏറ്റെടുത്തു. അവരുടെ കീഴില്‍ താമസിക്കവെ തന്‍റെ 14–ാം വയസില്‍ ലെസ് ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

മൂന്ന് മാസമാണ് ലെസിന് കുഞ്ഞിനോടൊപ്പം ചിലവഴിക്കാനായത്. 15 വയസുമാത്രമുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തം ഇനിയും വളരാനുണ്ട്. കുഞ്ഞിനെ വളര്‍ത്തുന്നത് ലെസിന് വന്‍ പ്രതിസന്ധിയാകുമെന്ന് സംഘടനയിലെ ആളുകള്‍ ലെസിനെ പറഞ്ഞ് ബോധിപ്പിച്ചു. തുടര്‍ന്ന് മനസില്ലാ മനസോടെ ലെസ് തന്‍റെ കുഞ്ഞിനെ ദത്തെടുക്കാന്‍ നല്‍കി.

മുന്നു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍  മനുഷ്യക്കടത്തിനിരയായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകയാണ് ലെസ്. എന്നാല്‍ ഇതിനിടയില്‍ ലെസിനെ തിര‍ഞ്ഞ് ഒരു കത്തെത്തി. കത്ത് തുറന്നുവായിച്ച ലെസ് ഞെട്ടി. ‘ഞാന്‍ നിങ്ങളുടെ മകനാണ് ലെസ്. എനിക്ക് നിങ്ങളെ കാണണം’ എന്നായിരുന്നു കത്തിലെ കുറിപ്പടി. ആശ്ചര്യപ്പെട്ടുപോയ ലെസ് കത്തിന് ഒരു നിമിഷം പോലും കാത്ത് നില്‍ക്കാതെ മറുപടിയെഴുതി.

ഒടുവില്‍ 2026 മാര്‍ച്ച് 6ന് അത് സംഭവിച്ചു. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച സ്ഥലത്ത് ലെസ് എത്തി. അധികം വൈകിയില്ല. സുന്ദരനും മികച്ച രീതിയില്‍ വസ്ത്രം ധരിച്ചതുമായ ഒരു യുവാവ് അവിടേക്ക് കടന്നുവന്നു. ലെസിന് നേരെയായിരുന്നു അയാള്‍ നടന്നത്. 30 വര്‍ഷത്തിന് ശേഷവും ലെസിന് തന്‍റെ മകന്‍റെ മുഖം തിരിച്ചറിയാനായി. ‘ഐ ആം സോറി’ പറഞ്ഞ് കണ്ണീരോടെ ലെസ് മകനെ ആലിംഗനം ചെയ്തു. ജനിക്കുമ്പോള്‍ മകന് എട്ട് പൗണ്ടും രണ്ട് ഔണ്‍സും മാത്രമേ ഭാരമുണ്ടായിരുന്നുള്ളുവെന്നും അന്ന് നെഞ്ചോടുചേര്‍ത്ത് കിടത്തിയ കുഞ്ഞിനെ ഇത്ര വലുതായി ഇന്ന് കെട്ടിപ്പിടിക്കുകയാണെന്നും ജെസ് പറഞ്ഞു.

തന്നെ ജീവിക്കാനനുവദിച്ചതില്‍ നന്ദിയെന്നും തന്‍റേത് ഒരു സുന്ദരമായ ജീവിതമാണെന്നും മകനും തിരിച്ചുപറഞ്ഞു. നിറകണ്ടുകളോടെയാണ് ജെസ് മകന്‍റെ മറുപടിക്ക് കേട്ടിരുന്നത്. തന്‍റെ അമ്മയ്ക്കുണ്ടായ ദുരനുഭവങ്ങള്‍ വളരെ വേദനിപ്പിച്ചെന്നും ആര്‍ക്കും അങ്ങനെ ഉണ്ടായിക്കൂട എന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതം എത്ര ദുരിതം ജീവിതത്തിലുണ്ടായാലും വിട്ടുകൊടുക്കരുതെന്നും മുന്നോട്ടുപോകണമെന്നും ജെസ് പിന്നീട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *