ശ്രീലങ്ക സ്‌ഫോടനം; പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, തമിഴ്നാട് തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്

തമിഴ്നാട്ടിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, തമിഴ്നാട് തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്. രാമനാഥപുരം, കാരയ്ക്കൽ, കുംഭകോണം എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് പരിശോധന. തമിഴ്നാട്-കേരള സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.രാമനാഥപുരം, കാരയ്ക്കൽ എന്നിവിടങ്ങളിൽ റെയ്ഡ് പൂർത്തിയായി. കേരളത്തിൽ പിടിയിലായ റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സംഘം തമിഴ്നാട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

റിയാസ് അബൂബക്കര്‍ ചാവേറാകാന്‍ തീരുമാനമെടുത്തത് സ്വന്തം താത്പര്യപ്രകാരം എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പാലക്കാട് മുതലമട സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *