കോഴിക്കോട്: പൊതുനിരത്തില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ് കുമാര്‍ പ്രട്രോള്‍ ഒഴിക്കുകയായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ രമ ഓടി അടുത്തവീട്ടിലെത്തി. വീട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഷനോജ് കുമാറിനെപിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.5 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ ഇപ്പോള്‍ വിവാഹമോചനത്തിന് ശ്രമിക്കുകയായിരുന്നു. ഷനോജ്കുമാറിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *