അല്‍ ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് കസ്റ്റഡിയില്‍. ഇരവിപുരം പൊലീസാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് കാര്‍ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് പിടികൂടിയത്. കൊല്ലം സ്വദേശിയാണ് കാറിന്റെ ഉടമ. കാറിന്റെ പിന്നിലായാണ് ലാദന്റെ ചിത്രമുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നത്. കാറുടമയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *