പെരിന്തൽമണ്ണയിൽ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മേലാറ്റൂർ പാതിരിമണ്ണ സ്വദേശി ഹാഷിറാണ് മേലാറ്റൂർ എസ്ഐ ബൈജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരിക്കേറ്റ ഹാഷിർ പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.ചെമ്മാണിയോട് ബസ് സ്റ്റോപ്പിൽ സുഹൃത്തുക്കളോടുമായി ഹാഷിർ സംസാരിച്ചിരിക്കുമ്പോള് സമീപത്ത് താമസിക്കുന്നമേലാറ്റൂർ എസ് ഐ ബൈജു അകാരണമായി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു എന്നാണ് ആരോപണം. എസ്.ഐ ലാത്തികൊണ്ട് അടിക്കുകയും ക്രൂരമായി മർദിച്ചുവെന്നും ഹാഷിര്‍ പറയുന്നു. മുതുകിലും തോളിലും ഹാഷിറിന് പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ച ശേഷം സ്റ്റേഷനിൽ കൊണ്ടുപോവുകയും കേസ് ചുമത്തിയതായും ഹാഷിർ പറഞ്ഞു.

 എന്നാൽ ആരോപണങ്ങളെ മേലാറ്റൂർ എസ്.ഐ ബൈജു നിഷേധിച്ചു. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അസ്വാഭാവികത തോന്നിയപ്പോൾ വീട്ടിൽ പോകാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തഅതെന്നുമാണ് എസ്. ഐ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *