തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ജനങ്ങൾക്കിത് മനസിലായിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പാണ്. കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന നടത്തിയതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയെ പരാജയപ്പെടുത്തലും രാജ്യത്തെ രക്ഷിക്കലുമാണ് പ്രധാന ‌അജണ്ട. മികച്ച ട്രാക് റെക്കോഡാണ് സൈന്യത്തിനുള്ളത്. മോദിക്ക് രാജ്യത്തിനായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *