ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാംപാദ സെമി ഫൈനലില്‍ ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ മുട്ടുമടക്കിയ ബാഴ്‌സലോണ മറ്റൊരു നാണക്കേടുമായാണ് ചാംപ്യന്‍സ് ലീഗിനോട് യാത്ര പറഞ്ഞത്. നായകനും ബാഴ്‌സലോണ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനുമായ ലയണല്‍ മെസ്സിയെ കൂട്ടാതെയാണ് മത്സര ശേഷം ടീം സ്റ്റേഡിയം വിട്ടത്. സമ്മര്‍ദ്ദമോ സങ്കടമോ, ഇതില്‍ ഏതായാലും ബാഴ്‌സലോണ മറന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയെയാണ്. മത്സര ശേഷം മെസ്സി ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയനായിരുന്നു. പതിവിലുമധികം നീണ്ടു നിന്ന പരിശോധനക്കിടയില്‍ സ്വന്തം ടീം വിമാനത്താവളത്തിലേക്ക് യാത്രയായ വിവരം മെസ്സി അറിഞ്ഞില്ല. പിന്നീട് പ്രത്യേക യാത്രാ സംവിധാനം ഒരുക്കിയാണ് മെസ്സിയെ വിമാനത്താവളത്തിലെത്തിച്ചത്.
2019-05-08
