ഹൈദരാബാദ്: എടിഎമ്മില്‍ നിറക്കാനായി വാനില്‍ കൊണ്ടുപോകുകയായിരുന്ന 58 ലക്ഷം രൂപ കവര്‍ച്ചാ സംഘം മോഷ്ടിച്ചു. പണം കൊണ്ടു പോയിരുന്ന വാഹനത്തെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബാങ്ക് ജീവനക്കാരുടേയും ശ്രദ്ധ തിരിച്ച ശേഷമാണ് മോഷണം നടത്തിയത്.

വനസ്ഥലിപുരം ഏരിയയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുപോകുകയായിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. പണം മോഷ്ടിച്ച ശേഷം 5-6 പേരടങ്ങുന്ന കൊള്ളസംഘം സംഭവസ്ഥലത്തു നിന്നും മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗത്തു നിന്നും നോട്ടുകള്‍ പുറത്തേക്ക് വിതറി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ച ശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. ഇതോടൊപ്പം സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *