തൃശൂര്‍: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ആന ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ അനുനയത്തിന് ഇല്ലെന്നാണ് ആന ഉടമകളുടെ നിലപാട്. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇക്കുറി തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആന ഉടമകളുടെ നടപടി.
2019-05-09

