ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍, ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് സര്‍ക്കാര്‍ തടയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘ ഈ വിഷയത്തില്‍ ഞങ്ങള്‍ വിശദമായ പഠനം നടത്തിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ജലഉടമ്പടി കരാര്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗഡ്കരി പറഞ്ഞു. അമൃത്സറിലെ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *