കാബൂള്‍: അമേരിക്കന്‍ സന്നദ്ധസംഘടനയായ കൗണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണലിന്റെ കാബൂളിലെ ആസ്ഥാനത്ത് സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം കണ്ടെത്തിയെന്നും നിര്‍വീര്യമാക്കുമെന്നും അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു. വാഹനം കണ്ടെടുത്ത കെട്ടിടപരിസരത്തുനിന്നും കെട്ടിടത്തില്‍ നിന്നും 200ലേറെ ജീവനക്കാരെ ഒഴിപ്പിച്ചു. 2005 മുതല്‍ ഈ സംഘടന അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *