സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ.ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളികളുടെ പ്രിയതാരം നയന്‍താരയും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിനെക്കുറിച്ച് മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ വന്നിട്ടുണ്ട്. അഭിനയ മികവുകൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ചെമ്പന്‍ വിനോദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.വില്ലന്‍മാരിലൊരാളായാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നതെന്നാണ് ചലച്ചിത്ര ലോകത്ത് നിന്നുള്ള സൂചന.

‘ദര്‍ബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു പൊലീസുകാരനായിട്ടാണ് രജനീകാന്ത് ‘ദര്‍ബാറി’ലെത്തുന്നത് എന്നാണ് സൂചന. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില സംസാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *