ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ ഉപയോഗിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. കൊടുംവെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആരോപിക്കുന്നത്. ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശുന്നതുമാണ് ചിത്രത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *