ബൈക്കില്‍ ഒപ്പം കയറാന്‍ വിസ്സമ്മതിച്ചതിന് നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്‌ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍ ജാദവ് (19) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേതന്‍ വഖേലയെയും സുഹൃത്തുക്കളായ ശ്രാവണ്‍, ധന്‍രാജ് എന്നിവരെ അറ്‌സറ്റ് ചെയ്തു.

രണ്ട് ആഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മാര്‍ക്കറ്റില്‍ സഹോദരിക്കൊപ്പം നടന്നു പോകുമ്പോൾ കേതന്‍ ബൈക്കിലെത്തി പെണ്‍കുട്ടിയോട് കയറാന്‍ ആവശ്യപ്പെട്ടത്. വിസ്സമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇയാള്‍ കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *