വാനിൽ മിഠായി, ബിസ്കറ്റ് എന്നിവ വിൽപ്പന നടത്തുന്നതിന്റെ മറവിൽ നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപ്പന; മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ,ഇരവിപുരം തെക്കുംഭാഗം ബലറാം പുരയിടംവീട്ടിൽ ബേക്കറി ജോസ് എന്ന ജോസാണ് (46) പിടിയിലായത്,ഏഴുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു.കൊല്ലം കേന്ദ്രീകരിച്ച്‌ വാനിൽ വിൽപ്പന നടത്തുന്ന ചിലർ ലഹരികലർന്ന മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നതായി കൊല്ലം ഡെപ്യൂട്ടി എക്സെസ് കമ്മിഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ പാക്കറ്റിന്‌ രണ്ടുരൂപയ്ക്കും മൂന്നുരൂപയ്ക്കും ലഭിക്കുന്ന പാൻ മസാല കേരളത്തിലേക്ക് കടത്തി 50-ഉം 60-ഉം രൂപയ്ക്കാണ്‌ വിൽപ്പന നടത്തിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *