ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല . ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ തെര‍ഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു.ബംഗാള്‍ സര്‍ക്കാറും ജനങ്ങളുമാണ് തെര‍ഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *