ഗൂഗിള്‍ മാപ്പിന്റെ ഫീച്ചറുകള്‍ അടിമുടി മാറ്റുന്നു. ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിലാണ് ചില മാറ്റങ്ങള്‍ വരുത്തിരിയിക്കുന്നത്. യാത്ര ചെയ്യുന്ന, ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്റെ ചെറിയ ഐക്കണ്‍ (ചിത്രം) കൂടി ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ മാപ്പില്‍ എല്ലാ വാഹനങ്ങളുടെയും ഐക്കണുകള്‍ ലഭ്യമാണ്. ഈ ഐക്കണുകളില്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ മാപ്പില്‍ വഴി കാണിക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ ചിത്രവും കാണിക്കും. നിലവിലെ നീല ഐക്കണ്‍ മാറ്റി ആ സ്ഥാനത്ത് വാഹനങ്ങളുടെ ഐക്കണ്‍ ഉപയോഗിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *