പുല്‍വാമയില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ അവന്തിപോരയിലും ബാരാമുള്ളയിലുംസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരില്‍ മൂന്നുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ്. ഭീകരര്‍ താവളമുറപ്പിച്ചുവെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിനിടയില്‍ സേനയ്ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തങ്ങിയിരുന്ന വീട് സുരക്ഷാസേന തകര്‍ത്തു. അവന്തിപ്പോര സ്വദേശി ഷൗക്കത്ത് ദര്‍, സോപോര്‍ സ്വദേശി ഇര്‍ഫാന്‍ വാ‌ര്‍, പുല്‍വാമ സ്വദേശി മുസാഫര്‍ എന്നിവരെയാണ് അവന്തിപോരയില്‍ സൈന്യം വധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *