വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരി പുതിയസ്റ്റാന്‍റ് പരിസരത്ത് വെച്ചാണ് സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്‍റെ മൊഴി. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘമാണെന്നും നസീറിന്റെ മൊഴിയുണ്ട്. തലശ്ശേരി നഗരസഭയിലെ മുന്‍ സി.പി.എം കൌണ്‍സിലറാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലശേരി നഗരസഭയിലെ സി.പി.എം മുന്‍ അംഗമാണ്
2019-05-19
