തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിനു പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി വി.മുരളീധരന്‍ എം.പി പറഞ്ഞു. തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വോട്ടു ചെയ്തത് യുഡിഎഫിനാണെന്ന എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍ ഇതിനു തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മുരളീധരന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കല്‍ കൂടി തെളിയുകയാണെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സൂചിപ്പിച്ചതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *