കൊച്ചി: വോട്ടണ്ണലിന്റെ ഭാ​ഗമായി ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന പ്രചാരണം തെറ്റെന്ന് എക്‌സൈസ് വകുപ്പ്. വോട്ടെണ്ണൽ ദിവസമായ 23നു മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അതിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. സംശയ നിവാരണത്തിന് എക്സൈസ് കമ്മീഷണർ ഓഫീസിലേക്കു നിരവധി കോളുകൾ വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *