ഡൽഹി: ഡൽഹിയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6500 ശ്വാസകോശ അർബുദ കേസുകൾ. 913 മരണങ്ങൾ ഉൾപ്പെടെയാണിത്. ഡൽഹിയിലെ ഉയർന്നുവരുന്ന ശ്വാസകോശ അർബുദ നിരക്കുകളെക്കുറിച്ച് ആരാഞ്ഞ് പിടിഐ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇതുപ്രകാരം ആറരവർഷത്തിനിടെ എയിംസ്, റാം മനോഹർ ലോഹ്യ, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 6581 ശ്വാസകോശ അർബുദ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കുകളാണ് ശേഖരിച്ചത്. സഫ്ദർജങ് ആശുപത്രിയിലെ രോഗികളുടെ നിരക്ക് ലഭ്യമായില്ലെങ്കിലും ശ്വാസകോശ അർബുദം ബാധിച്ചുള്ള മരണനിരക്ക് 393 ആണെന്ന് വ്യക്തമാക്കി. നാല് ആശുപത്രികളിലുമായി 913 പേരാണ് രോഗബാധിതരായി മരിച്ചത്.
2020 ജനുവരി മുതൽ 2026 മാർച്ച് വരെ എയിംസിൽ 4860 ശ്വാസകോശ അർബുദ കേസുകളും 158 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരിക്കും 2026 ജൂലൈയ്ക്കും ഇടയിൽ 1613 കേസുകളും 3354 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 2021-ൽ രണ്ട് കുട്ടികൾക്കും ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. ആറരവർഷത്തിനിടെ 351 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 108 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ശ്വാസകോശ അർബുദ കേസുകൾ ഉയരുന്നതിനുപിന്നിൽ പുകവലിയും ജനിതക ഘടകങ്ങളും മാത്രമല്ല ഡൽഹിയിലെ വായുമലിനീകരണവും പ്രധാന കാരണമാണെന്ന് വിദഗ്ധർ പറയുന്നു. പുകവലിക്കാത്ത സ്ത്രീകളിൽ ശ്വാസകോശ അർബുദം സാധാരണമായതിനു പിന്നിൽ ജനിതക ഘടകങ്ങളും വായുമലിനീകരണവുമാണ് കാരണം. മലിനമായ വായു കാലങ്ങളോളം ശ്വസിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
Also Read | കഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ











ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ
ക്ലാസ് മുറിയിലെ വെടിവയ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്
കെയ്റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ ? അത്താഴം വൈകിയാൽ എന്താണ് സംഭവിക്കുന്നത്? അറിയേണ്ട കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.