മലപ്പുറം: നിഖാബ് വിഷയത്തില്‍ എം.ഇ.എസ് ഇറക്കിയ സര്‍ക്കുലര്‍ മത വിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഇതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന നീക്കങ്ങള്‍ക്ക് മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ എം.ഇ.എസ് തയാറാവത്ത പക്ഷം ശക്തമായ തുടര്‍ നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
2019-05-22
